ഷാർജ: അന്തരിച്ച പ്രമുഖ പണ്ഡിതൻ പള്ളിപ്പറമ്പ് ഹംസ മൗലവിയുടെ വിയോഗത്തിൽ ഷാർജ മുസല്ലയിൽ പ്രാർത്ഥനാ സംഗമവും അനുസ്മരണവും സംഘടിപ്പിച്ചു. ടി.വി. അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ടി.വി. അബ്ദുൽ ഖാദറിന്റെ പിതാവ് പി. ഇബ്രാഹിം കുട്ടി ഹാജിയുടെ എട്ടാം ആണ്ട് ദിനത്തിൽ സംഘടിപ്പിച്ച മജ്‌ലിസിലാണ് ഹംസ മൗലവിക്കായി പ്രത്യേക പ്രാർത്ഥനകൾ നടന്നത്.
ഫയാസ് അമാനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ടി.വി. അബ്ദുൽ ഖാദർ, പി.ടി. മൗദു എന്നിവർ ഹംസ മൗലവിയെ അനുസ്മരിച്ചു സംസാരിച്ചു. ചടങ്ങിൽ ടി.വി. ഷെഫി, ടി.വി.എം. ബഷീർ, യാസീൻ ടി.വി, സഫ്‌വാൻ എം.പി, സാലിഹ് എം.പി, ജുനൈദ് കാന്തപുരം തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

