ജില്ലാ പഞ്ചായത്ത് സംയുക്ത പ്രോജക്ട്: കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം ചേർന്നു

Kannadiparamba online news

കൊളച്ചേരി: 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച അന്തിമ വാർഷിക പദ്ധതിയിലെ സംയുക്ത പ്രോജക്ടുകൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ഷമീമ അധ്യക്ഷത വഹിച്ചു.

കൊളച്ചേരി ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ കോടിപ്പൊയിൽ യോഗത്തിൽ പ്രൊജക്ടുകൾ വിശദീകരിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വത്സൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. ഫസീല, പി.വി. റഹ്മത്ത്, ടിന്റു സുനിൽ എന്നിവർക്കും ഗ്രാമപഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥർക്കും പുറമെ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്റണി എൻ. സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജനേഷ് നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!