വരൾച്ചയെ പ്രതിരോധിക്കാൻ കൊളച്ചേരി ഒരുങ്ങുന്നു; പഞ്ചായത്ത് ഉന്നതതല യോഗം ചേർന്നു

Kannadiparamba online news

കൊളച്ചേരി: വേനൽ കടുക്കുന്ന സാഹചര്യത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ ജലക്ഷാമം നേരിടുന്നതിനും കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനുമായി ഉന്നതതല യോഗം ചേർന്നു. പഞ്ചായത്തിലെ ജൽജീവൻ മിഷൻ പദ്ധതികളുടെ പുരോഗതിയും ജലവിതരണത്തിലെ തടസ്സങ്ങൾ പരിഹരിക്കാനുള്ള നടപടികളും യോഗം വിശദമായി ചർച്ച ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ അംഗം മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. വരൾച്ചാ ബാധിത പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള ബദൽ മാർഗ്ഗങ്ങളും യോഗത്തിൽ ആസൂത്രണം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വത്സൻ, കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ ഇൻ ചാർജ് എൻ.എ. ബിൻഷ എന്നിവർ പങ്കെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. ഫസീല, ടിന്റു സുനിൽ, വിവിധ വാർഡ് ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്റണി എൻ. സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഇ. ജനേഷ് നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!