ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ 15,38, 828 രൂപ തട്ടിയെടുത്തു

Kannadiparamba online news
Screenshot

കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ദമ്പതികളുടെ ബേങ്ക് അക്കൗണ്ടുകളിൽ നിന്ന് 15, 38, 828 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്തു. മയ്യിൽ കാടൂർ സ്വദേശിനി യുടെ പരാതിയിലാണ് കേസെടുത്തത്. 2025 ആഗസ്ത് മാസത്തിൽ ഭർത്താവിൻ്റെ വാട്സാപ്പിലേക്ക് ഷെയർ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് മെസേജ് വരികയും ടെലഗ്രാം ഗ്രൂപ്പിൽ ചേർക്കുകയും ചെയ്ത ശേഷം 2025 നവംബർ 13 മുതൽ 2026 ഫെബ്രവരി 16 വരെയുള്ള കാലയളവിൽ നിക്ഷേപിച്ച 15, 38,828 രൂപയോ ലാഭമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത് .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!