ചേലേരി: ചേലേരി ചന്ദ്രോത്ത് കണ്ടി സാന്ദീപനി ധർമ്മപഠന വിദ്യാലയത്തിന്റെ ഒൻപതാം വാർഷിക ശിബിരം നവംബർ 8 ഞായറാഴ്ച രാവിലെ ഭാഗവദ് ഗീതാ ക്ലാസോടുകൂടി വിപുലമായി ആരംഭിച്ചു.
ആധ്യാത്മിക സദസ്സ് ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ മണിക്കൊത്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ. മനോജ് മാസ്റ്റർ, ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ, ശ്രീ. ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് ഉച്ചയ്ക്ക് ശേഷം പ്രശസ്ത മെന്ററും മോട്ടിവേറ്ററുമായ നിതിൻ നാങ്ങോത് കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ ആചാര്യന്മാരെയും പൊന്നാട അണിയിച്ച് ആദരിച്ചു. സാന്ദീപനി ധർമ്മപഠന വിദ്യാലയം ചെയർമാൻ ശ്രീ. സുധാകരൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിന് വിദ്യാലയം ചെയർമാൻ ശ്രീ. സുധാകരൻ, ചന്ദ്രോത്ത്കണ്ടി ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രം പ്രസിഡണ്ട് ശ്രീ. സി.പി. ബാലകൃഷ്ണൻ, സെക്രട്ടറി ശ്രീ. പി.കെ. കുട്ടികൃഷ്ണൻ, മാതൃസമിതി കൺവീനർ ശ്രീമതി. ഭാർഗ്ഗവി വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി. ഇരുന്നൂറിലധികം പേർ പങ്കെടുത്ത ശിബിരം വൈകുന്നേരം നാലുമണിയോടെ സമാപിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

