കണ്ണൂർ: വിൽപനക്കിടെ 51.54 ഗ്രാം എംഡി എം എയുമായി മൂന്നു പേരെ പോലീസും ഡാൻസാഫ് സ്‌കാഡും ചേർന്ന് പിടികൂടി. പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രത്തിനു സമീപത്തെ കൃഷ്ണ ഗാർഡനിൽ ഉദയ് കൃഷ്ണ (25), ചാലാട് മണൽ കൃഷ്ണ റോഡിലെ ഹാജിദ ക്വാട്ടേർസിലെ കെ. വിഷ്ണു (26), പള്ളിക്കുന്ന് മാണിക്കോത്ത് നഗറിലെ കുട്ടു എന്നപി. ഹൃദിൻ (27) എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയഭരത് റെഡ്ഡി ഐപിഎസിൻ്റെ നിർദേശത്തിൽ
ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ടി.കെ. അഖിൽ, ഹരികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ നിതിൻ, സജേഷ്, നിഷാന്ത് , ഡാൻസാഫ് സ്‌ക്വാഡ് എസ്.ഐ. ജെ. ഷജീമിൻ്റെ നേതൃത്വത്തിൽ എഎസ് ഐ.അജിത്ത്, മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരിനാഥ്, വിജിത്ത് എന്നിവർ പിടികൂടിയത്.
ഇന്നലെ രാത്രി 10 മണിക്ക് തളാപ്പ്കൊയിലി ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിനടുത്ത് വെച്ചാണ് കെ എൽ 13. ബി. എ . 6107, കെ എൽ 13. എ. എൽ. 4051, കെ. എൽ. 13 എ.എച്ച്. 2351 എന്നീ ഇരുചക്ര വാഹനങ്ങളിൽ കടത്തിയ എംഡി എം എ ശേഖരവുമായി പ്രതികളെ പോലീസ് സംഘം അറസ്റ്റു ചെയ്തത്. പ്രതികൾ മയക്കുമരുന്ന് ഇടപാടിനുപയോഗിച്ച ഡിജിറ്റൽ ത്രാസും, ഫോണുകളും, വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

