സ്വകാര്യ ബസ്സുകള്‍ ലീസിനെടുക്കാനുള്ള തീരുമാനം; ആശങ്ക വേണ്ടെന്ന് മന്ത്രി സി പി ജോണ്‍

Kannadiparamba online news

സ്വകാര്യ ബസ്സുകള്‍ കെഎസ്ആര്‍ടിസി ലീസിനെടുക്കുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ടി.ഒ.മോഹനന്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ നിന്നും ബസ്സ് വാങ്ങാന്‍ അനുവദിച്ച 45 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്ന അദ്ദേഹം. കിലോമീറ്ററിന് അമ്പത് രൂപ നിരക്കിലാണ് സ്വകാര്യ ബസ്സുകള്‍ ലീസിനെടുക്കുന്നത്. ഇന്ധനവും വാഹനത്തിന്റെ അറ്റകുറ്റപ്പണികളുമെല്ലാം നടത്തേണ്ടത് വാഹന ഉടമയാണ്. കെഎസ്ആര്‍ടിസിക്കും വാഹന ഉടമകള്‍ക്കും  ഗുണകരമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒട്ടേറെ വാഹനങ്ങള്‍ ഈ വിധത്തില്‍ കെഎസ്ആര്‍ടിസിയിലേക്ക് എത്തുകയാണ്. പൊതുഗതാഗത സംവിധാനത്തിന് ശക്തിപകരാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. സഹകരണ സംഘങ്ങള്‍ തുടങ്ങി ആര്‍ക്കും ഇത്തരത്തിലുള്ള ബസ്സുകള്‍ വാങ്ങി കെഎസ്ആര്‍ടിസിക്ക് നല്‍കാമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!