എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ‘ജീവധാര’ പദ്ധതിക്ക് തുടക്കമായി; വൃക്ക രോഗികൾക്കുള്ള സൗജന്യ മരുന്നുവിതരണം ഉദ്ഘാടനം ചെയ്തു

Kannadiparamba online news

“ജീവധാര”പദ്ധതി ഉദ്ഘാടനം ചെയ്തു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വൃക്ക രോഗികൾക്ക് സൗജന്യമായി നൽകുന്ന മരുന്നു വിതരണത്തിൻ്റെ ഉദ്ഘാടനം ഇരിവേരി CHC യിൽ വെച്ച് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെവി ബിജു നിർവ്വഹിച്ചു.
കൊളച്ചേരി , ചെമ്പിലോട് , പെരളശ്ശേരി, മുണ്ടേരി പഞ്ചായത്തിലെ 210 ലധികം രോഗികൾക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കും. നടപ്പ് സാമ്പത്തീകവർഷം 14 ലക്ഷം രൂപയാണ് ഈ ഇനത്തിൽ നീക്കിവെച്ചിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ. ബിന്ദു അധ്യക്ഷത വഹിച്ചു
മെഡിക്കൽ ഓഫീസർ പി.എ ജുംജുമി പദ്ധതി വിശദീകരണം നടത്തി
ചെമ്പിലോട് പഞ്ചായത്ത് പ്രസിഡൻ്റ് വിപി ഷൈജ, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ ശ്രീധരൻ സംഘമിത്ര, പികെ പത്മജ , മെമ്പർമാരായ കെവി ജയരാജൻ, ഫൽഗുനൻ മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ബിന്ദു സ്വാഗതവും പാലിയേറ്റീവ് സെക്രട്ടറി രേഷ്‌മ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!