കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത് പാട്ടയം വാർഡിലെ വിവിധ റോഡുകളിൽ ദിശ സൂചിക ബോർഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം നാളെ (മെയ് 2, ശനിയാഴ്ച) നടക്കും. വൈകുന്നേരം 4 മണിക്ക് പാട്ടയം ലീഗ് ഓഫീസിന് സമീപമാണ് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
വാർഡ് മെമ്പർ റിസ്വാന പി.പിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ ഉദ്ഘാടനം നിർവ്വഹിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ കോടിപ്പൊയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീർ പി.കെ.പി ചടങ്ങിൽ സംബന്ധിക്കും. പാട്ടയം വാർഡിലെ യാത്രാസൗകര്യം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ദിശ സൂചിക ബോർഡുകൾ സ്ഥാപിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

