ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് നേതൃയോഗം ചേർന്നു; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കും

Kannadiparamba online news

കൊളച്ചേരി: ഈശാനമംഗലത്ത് സ്ഥിതി ചെയ്യുന്ന ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ ബൂത്ത് പ്രസിഡണ്ടുമാരുടെയും പഞ്ചായത്ത് ഭാരവാഹികളുടെയും നേതൃയോഗം ചേർന്നു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കായി പ്രത്യേക അനുമോദന ചടങ്ങ് സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. കൂടാതെ, മെയ് 26 ന് ബി.ജെ.പി സർക്കാർ അധികാരത്തിലെത്തി 12 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടികൾ വിപുലമായി നടത്താനും തീരുമാനമായിട്ടുണ്ട്. പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ യോഗാ ദിനമായ ജൂൺ 21 വരെ വിവിധ ബൂത്തുകൾ കേന്ദ്രീകരിച്ചാകും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക.

ജില്ലാ ജനറൽ സെക്രട്ടറി എ.പി. ഗംഗാധരൻ, കോഴിക്കോട് മേഖലാ വൈസ് പ്രസിഡണ്ട് രതീശൻ, മയ്യിൽ മണ്ഡലം പ്രസിഡണ്ട് ശ്രീഷ് മീനാത്ത്, വാർഡ് മെമ്പർ ഗീത വി.വി., സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബുരാജ്, ദിപു എന്നിവർ യോഗത്തിൽ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ദേവരാജൻ പി.വി. സ്വാഗതവും സെക്രട്ടറി പ്രതീപൻ ടി. നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!