
പന്ന്യങ്കണ്ടി : കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് – PTH ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിന് പോകുന്നവരുടെ സംഗമവും പ്രാർത്ഥന സദസ്സും പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സൗധത്തിൽ നടന്നു. പന്ന്യങ്കണ്ടി മഹല്ല് ഖത്തീബ് മുഹമ്മദ് അൽ അസ്ഹരി നസ്വീഹത്ത് നിർവ്വഹിച്ചു. പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. പി ടി എച്ച് ഡെ ധനസമാഹരണം – നൻമയിലേക്കുള്ള സൗഹൃദ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ശാഖകൾക്കുള്ള ഉപഹാരങ്ങൾ ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ഹാജി വിതരണം ചെയ്തു. കമ്പിൽ, പാട്ടയം, പള്ളിപ്പറമ്പ, കയരളം മൊട്ട, മയ്യിൽ, ചെറുവത്തല ശാഖാ പ്രതിനിധികൾ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. സയ്യിദ് ആറ്റക്കോയ തങ്ങൾ, ഹാഫിള് അബ്ദുൽ മാജിദ് ഫൈസി, വാസിൽ ചാലാട്, അബ്ദുറഹിമാൻ കയരളം മൊട്ട, സി കെ മൊയ്തീൻ എന്നിവർ സംസാരിച്ചു. എം അബ്ദുൽ അസീസ് ഹാജി, അഫ്സൽ കയ്യങ്കോട്, എം കെ കുഞ്ഞഹ് മദ് കുട്ടി, അബ്ദുൽ ഖാദർ മൗലവി തരിയേരി, അബ്ദുൽ ഖാദർ കുഞ്ഞി ഹാജി, കെ മുഹമ്മദ് കുട്ടി ഹാജി, പി കെ ശാദുലി ഹാജി, കെ പി യൂസഫ്, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷമീമ ടി വി, എടക്കാട് ബ്ലോക്ക് പഞായത്ത് അംഗങ്ങളായ നസീർ പി കെ പി, ഫൗസിയ കെ സി പി, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്ന വിശ്വാസികൾ സംഗമത്തിൽ സംബന്ധിച്ചു.
സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

