റേഷൻ വ്യാപാരികളുടെ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച്; നവംബർ രണ്ടിന്

Kannadiparamba online news
Screenshot

കണ്ണൂർ: പൊതുവിതരണ രംഗത്ത് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സമ്പ്രദായം നടപ്പാക്കാനുള്ള കേന്ദ്രനയത്തിനെതിരെ കണ്ണൂർ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ രണ്ടിന് രാവിലെ 11-ന് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മാർചും ധർണയും നടത്തും. ഡിസംബർ മൂന്നിന് നടത്താൻ തീരുമാനിച്ച പാർലമെന്റ് മാർച്ചിന്റെ മുന്നോടിയായാണ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കണ്ണൂർ തെക്കിബസാറിൽ നിന്നാണ് മാർച്ച് ആരംഭിക്കുക.

ഭക്ഷ്യധാന്യ വിതരണത്തിൽ നിന്ന് സർക്കാർ പ്രായോഗികമായി പിന്തിരിഞ്ഞ്, ഉപഭോക്താക്കൾക്ക് പണം നൽകി വിപണിയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ നേരിട്ടു വാങ്ങാൻ അവസരം ഒരുക്കുന്നത് വിലക്കയറ്റത്തിനും പൂഴ്ത്തിവെപ്പിനും വഴിതുറക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പ്രധാന ആവശ്യങ്ങൾ:

 ഒരു വ്യക്തിക്ക് 13.5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ മാസംതോറും ഉറപ്പാക്കുക.

 വിവേചനമില്ലാതെ മുഴുവൻ കാർഡുടമകൾക്കും നിശ്ചിത വിലയ്ക്ക് 10 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളും മറ്റു നിത്യോപയോഗവസ്തുക്കളും ഭക്ഷ്യഎണ്ണയും മറ്റു സംസ്ഥാനങ്ങളിലെ പോലെ വിതരണം ചെയ്യുക.

 വെട്ടിക്കുറച്ച മണ്ണെണ്ണ-പഞ്ചസാര വിഹിതം പുനഃസ്ഥാപിച്ച് മുഴുവൻ കാർഡുടമകൾക്കും ലഭ്യമാക്കുക.

കണ്ണൂർ തെക്കിബസാറിൽ നടന്ന വാർത്താസമ്മേളനത്തിൽ ടി.കെ. ആരിഫ്, പി.എ. തങ്കച്ചൻ, ഇ.പി. രത്നാകരൻ, ടി.ഡി. നാരായണൻ, എൻ. സുരേശൻ തുടങ്ങിയ ഭാരവാഹികൾ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!