അരിയിൽ ഷുക്കൂർ വധം; സിബിഐ കോടതി വിധി നവംബർ 12-ന്, പി.ജയരാജനും ടി.വി.രാജേഷിനും നിർണായകം

Kannadiparamba online news
Screenshot

ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച 2012-ൽ നടന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളത്തെ പ്രത്യേക സിബിഐ. കോടതി നവംബർ 12-ന് വിധി പറയും. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായി. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവരാണ് ഈ കേസിൽ പ്രധാന പ്രതിസ്ഥാനത്തുള്ളത്.

സംഭവസമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനുനേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് സി.ബി.ഐ.യുടെ ആരോപണം. സഹകരണ ആശുപത്രിയിൽവെച്ച് പി. ജയരാജനും ടി.വി. രാജേഷും അടക്കമുള്ള നേതാക്കൾ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിബിഐ. കുറ്റപത്രത്തിൽ പറയുന്നു. നേതാക്കൾക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്.

എന്നാൽ, സിബിഐ.യുടെ ഗൂഢാലോചന വാദത്തിന് ബലം നൽകേണ്ടിയിരുന്ന പ്രധാന സാക്ഷികളിൽ പലരും വിദേശത്തായതിനാൽ വിചാരണാ വേളയിൽ ഇവരെ കോടതിയിൽ ഹാജരാക്കാൻ സാധിച്ചിരുന്നില്ല. അതിനാൽതന്നെ സിബിഐ. ഉന്നയിച്ച ഗൂഢാലോചന ആരോപണം കോടതിയിൽ എത്രത്തോളം നിലനിൽക്കുമെന്നത് ഈ വിധിയിൽ ഏറെ നിർണായകമാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!