നവംബർ 5ന് അഴീക്കോട്‌ മണ്ഡലത്തിൽ തീരദേശ മുന്നേറ്റ യാത്രയ്ക്ക് സ്വീകരണം; 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു

Kannadiparamba online news

വളപട്ടണം: എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. സിയാദ് നയിക്കുന്ന തീരദേശ മുന്നേറ്റ യാത്രയ്ക്ക് നവംബർ 5ന് അഴീക്കൽ ബോട്ട് ജെട്ടിയിൽ സ്വീകരണം നൽകും. ഇതിന്റെ ഭാഗമായി ചേർന്ന എസ്ഡിപിഐ അഴീക്കോട്‌മണ്ഡലം കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി ഷഫീഖ് മുണ്ടേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു, ജില്ലാ കമ്മിറ്റിയംഗം എ ഫൈസൽ വിഷയമവതരിപ്പിച്ചു.

സ്വീകരണ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി അബ്ദുള്ള നാറാത്ത് ചെയർമാനും ശിഹാബ് പി പി ജനറൽ കൺവീനറുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ശുക്കൂർ മാങ്കടവ്, റഹീം പോയ്ത്തുംകടവ്, അൻവർ മാങ്കടവ്, മഷൂദ് കണ്ണാടിപറമ്പ്, ഷബീർ ചാലാട്, അനസ് മന്ന, ഫാറൂഖ് കക്കാട്, ഇസ്മായിൽ പൂതപ്പാറ, നൗഫൽ കപ്പക്കടവ്, ഷാഫി പാപ്പിനിശ്ശേരി എന്നിവർ വിവിധ സബ് കമ്മിറ്റി കൺവീനർമാരായി പ്രവർത്തിക്കും.

തീരദേശ ജനതയുടെ തൊഴിൽ, പാർപ്പിട സുരക്ഷ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുക, സമഗ്രമായ തീരദേശ നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. നവംബർ 4ന് കാസർകോട് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര നവംബർ 13ന് തിരുവനന്തപുരം പെരുമാതുറയിൽ സമാപിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!