കണ്ണൂർ സിറ്റി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ‘സേഫ് ഓട്ടോ’ പദ്ധതിക്ക് തുടക്കമായി

Kannadiparamba online news
Screenshot

കണ്ണൂർ: സോഷ്യൽ പോലീസിംഗ് ഡിവിഷൻ കണ്ണൂർ സിറ്റി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ഓട്ടോ-ടാക്സി ഡ്രൈവർമാർക്കായി ‘സേഫ് ഓട്ടോ’ പദ്ധതിക്ക് തുടക്കമായി. 2026 ഒക്ടോബർ 27-ന് പോലീസ് സഭാ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഡ്രൈവർമാർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.

സ്ത്രീകളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, യാത്രക്കാരോട് മാന്യമായി പെരുമാറുക, നിയമപരമായ ബാധ്യതകളെക്കുറിച്ച് അവബോധം നൽകുക, അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായ പ്രതികരണം നടത്താൻ ഡ്രൈവർമാരെ സജ്ജരാക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടിയിൽ എസ്.സി.പി.ഒ. റിനോജ് കെ. സ്വാഗതം ആശംസിച്ചു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടബേത്ത് അധ്യക്ഷത വഹിച്ച യോഗം കണ്ണൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്.ഐ. സുരേഷ് കുമാർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. തുടർന്ന് കണ്ണൂർ റേഞ്ച് ഓഫീസ് എ.എസ്.ഐ. ആർ.വി. സതീഷ് ക്ലാസെടുത്തു.

പരിപാടിയിൽ പങ്കെടുത്ത ഓട്ടോറിക്ഷാ തൊഴിലാളികൾ തങ്ങളുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും പ്രായോഗിക പ്രശ്നങ്ങളും യോഗത്തിൽ പങ്കുവെച്ചു. തുടർന്ന് ഓട്ടോറിക്ഷകളിൽ സുരക്ഷിത യാത്രയുടെ സന്ദേശമുയർത്തുന്ന ‘സേഫ് ഓട്ടോ’ സ്റ്റിക്കറുകൾ പതിപ്പിച്ചു. ചടങ്ങിനൊടുവിൽ കണ്ണൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ കെ.പി. സദക്കത്തുള്ള നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!