ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: കായികമേള അലമ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

Kannadiparamba online news
Screenshot

തിരുവനന്തപുരം: കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. കായികമേള മനപൂര്‍വം അലമ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അത് നടക്കാന്‍ പോകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇത് പഴയ നമ്പരാണ്. ഇതൊന്നും കൊണ്ട് മേള അലമ്പാകാന്‍ പോകുന്നില്ല. ഇത് ഭംഗിയായി നടക്കുന്നുവെന്നും അങ്ങനെത്തന്നെ പൂര്‍ത്തിയാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കൈരളി മാധ്യമപ്രവര്‍ത്തകന് മര്‍ദനമേറ്റ സംഭവത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരെയല്ല ആരെ മര്‍ദിച്ചാലും അതാര് ചെയ്താലും തെറ്റ് തന്നെയാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കും. അതിന് ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ വര്‍ഷങ്ങളുടെ പ്രയത്‌നത്തിന് ശേഷമാണ് ഇത്തരം മേളകള്‍ക്കെത്തുന്നതെന്നും അത് അലങ്കോലപ്പെടുത്താന്‍ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ അംഗീകാരത്തോടെ അഞ്ച് വര്‍ഷം ഭരിക്കാനെത്തിയ സര്‍ക്കാരാണിത്. ഞങ്ങളെക്കൊണ്ട് ഇത്തരം മേളകള്‍ നടത്താനാകില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ കായിമ മേളയും വരാനിരിക്കുന്ന ശാസ്ത്ര, കലാ മേളകളും ഭംഗിയായി തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!