കണ്ണൂർ: സ്പർശനം ചാരിറ്റബിൾ സൊസൈറ്റി, പ്രഭാത് സീനിയർ സിറ്റിസൺ ഫോറം, ആഫിയ ക്ലിനിക്ക്, വിവാ ഒപ്റ്റിക്കൽസ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നാളെ (നവംബർ 29, ഞായർ) നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ്.
പ്രശസ്ത അസ്ഥിരോഗ വിദഗ്ധൻ ഡോ. മുഹമ്മദ് സിറാജ് കെ.ടി. (MBBS, D-ORTHO, DNB ORTHO), പ്രശസ്ത ഡയബറ്റോളജിസ്റ്റ് ഡോ. സനുഷ് രാജ് (MBBS, MD, Consultant Diabetologist) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
ക്യാമ്പിൽ ലഭ്യമാകുന്ന സൗജന്യ സേവനങ്ങൾ:
• അസ്ഥിരോഗ നിർണയം
• പ്രമേഹ രോഗ നിർണയം
• തിമിര രോഗ നിർണയം & കാഴ്ച പരിശോധന
• രക്തഗ്രൂപ്പ് നിർണയം & ബേസിക് ഹെൽത്ത് ചെക്കപ്പ്
• ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 1,500 രൂപ വിലവരുന്ന ബി.എം.ഡി. (Bone Mineral Density) ടെസ്റ്റ് തികച്ചും സൗജന്യമായിരിക്കും.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 8136884204, 9496025100, 9947049204, 0497 2080011.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

