വളവിൽ ചേലേരി പ്രഭാത് വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാങ്കണം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു

Kannadiparamba online news
Screenshot

ചേലേരി: വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാങ്കണം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു. വായനശാല ജോയിന്റ് സെക്രട്ടറി പി.കെ. ഷനോജ് – ആശ ദമ്പതികളുടെ വീട്ടിൽ വെച്ചായിരുന്നു പരിപാടി.

ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാർ’ എന്ന പുസ്തകത്തെ ആസ്പദമാക്കി റിട്ടയേർഡ് ഗ്രാമീൺ ബാങ്ക് അസിസ്റ്റന്റ് മാനേജർ എ. ഭാസ്കരൻ ആസ്വാദനം നടത്തി. വായനശാല സെക്രട്ടറി എം.കെ. മനേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇലക്ട്രോണിക്സിൽ ഏഴാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ മാസ്റ്റർ അനിർവേദ് വിനോദിനെ ചടങ്ങിൽ അനുമോദിച്ചു. ബാലവേദി അംഗം മാസ്റ്റർ അദ്വിവിക് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.കെ. ഷനോജ് നന്ദിയും പറഞ്ഞു.

സി.വി. സുമിത്രൻ, എം.കെ. ചന്ദ്രൻ, പി. വിനോദ്, പി.വി. പവിത്രൻ, സീബ ബാലൻ, എം.കെ. സൗദാമിനി, സജിത്ത് കെ. പാട്ടയം, പി.കെ. ഷൈജു, പി.വി. ഉത്തമൻ, പി.കെ. വിശ്വനാഥൻ, പി.കെ. രവീന്ദ്രനാഥ്, വി.വി. മുരളീധരൻ, ഷൈനി മുരളീധരൻ, അനാമിക, ദേവിക എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കെ. രതീശൻ, പ്രസന്ന, ശ്രീജിന ബാബുരാജ്, മേഘ, ശ്രേയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!