സംഘമിത്ര കലാ സാംസ്‌കാരിക കേന്ദ്രം 32-ാമത് വാർഷികാഘോഷം ജനുവരി 10-ന് കൊളച്ചേരിയിൽ; മുഖ്യ ആകർഷണമായി ‘പാട്ടബാക്കി’ നാടകം

Kannadiparamba online news

കൊളച്ചേരി: സംഘമിത്ര കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ 32-ാമത് വാർഷികാഘോഷം ജനുവരി 10 ഞായറാഴ്ച കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി 1937-ൽ പൊന്നാനിയിൽ നടന്ന കർഷക സംഘം താലൂക്ക് സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം കെ. ദാമോദരൻ രചിച്ച കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമായ ‘പാട്ടബാക്കി’, കൊളച്ചേരി നാടക സംഘം വേദിയിൽ അവതരിപ്പിക്കും.

വാർഷികാഘോഷത്തിന്റെ മുന്നോടിയായി നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ശ്രീധരൻ സംഘമിത്ര പരിപാടികൾ വിശദീകരിച്ചു. വാർഷികാഘോഷത്തിനുള്ള ആദ്യ സംഭാവന കെ. ഷാജിയിൽ നിന്നും ഫിനാൻസ് ചെയർമാൻ എം. ലക്ഷ്മണൻ ഏറ്റുവാങ്ങി.

പരിപാടിയുടെ വിജയത്തിനായി കെ. രാമകൃഷ്ണൻ മാസ്റ്റർ ചെയർമാനായും എം.പി. രാമകൃഷ്ണൻ കൺവീനറുമായി 75 അംഗങ്ങളടങ്ങുന്ന വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!