കമ്പിൽ: സംഘമിത്ര വായനശാലയുടെയും ഡോ. അഗർവാൾസ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
വായനശാല ഹാളിൽ നടന്ന ക്യാമ്പ് ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി ഇ.കെ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ശ്രീധരൻ സംഘമിത്ര, ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി അംഗം എ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വായനശാല പ്രസിഡന്റ് പി. സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. രാജീവൻ സ്വാഗതവും ലൈബ്രേറിയൻ എം.കെ. രഹ്ന നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

