കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ച യുവതിയുടെ 7, 52,200 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈംപോലീസ് കേസെടുത്തു. ധർമ്മടം പാലയാട് സ്വദേശിനി കെ. എസ്. ശ്രീജ (40) യുടെ പരാതിയിലാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെ എക്സ് റോഡ് എന്ന ട്രേഡിങ്ങ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുകയും ടെലഗ്രാം അക്കൗണ്ട് വഴിയുള്ള നിർദേശ പ്രകാരം പരാതിക്കാരി 2025 ഏപ്രിൽ ഒന്നിനു മുതൽ ആഗസ്ത് അഞ്ച് വരെയുള്ള കാലയളവിൽ വിവിധ ബേങ്ക് അക്കൗണ്ടുകളിലേക്ക് 7, 52,200 രൂപ നിക്ഷേപിച്ച ശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടു ത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

