ഇന്ത്യൻ ഭരണഘടന ലോകത്തിന് തന്നെ മാതൃക, എന്ത് വിലകൊടുത്തും സംരക്ഷിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ; ‘ജൻ ഇന്ത്യ മൂവ്മെന്റ്’ പദയാത്ര സമാപിച്ചു

Kannadiparamba online news
Screenshot

കണ്ണൂർ: ലോകത്തിന് തന്നെ മാതൃകയാണ് ഇന്ത്യൻ ഭരണഘടനയെന്നും അത് എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ആ മഹത്തായ ഭരണഘടനയെ വിഭാവനം ചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന ‘ജൻ ഇന്ത്യ മൂവ്മെന്റ്’ പദയാത്രയുടെ സമാപന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ്, ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് എന്നിവർ മുഖ്യാതിഥികളായി.

യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായ അബിൻ വർക്കി എം.എൽ.എ., ജിൻഷാദ് ജിന്നാസ്, വി.കെ. ഷിബിന, ഷംസീർ അൻസാരിഖാൻ, എം.എൽ.എ.മാരായ ടി.ഒ. മോഹനൻ, സജീവ് ജോസഫ്, ഗോവിന്ദൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, സംസ്ഥാന ഭാരവാഹികളായ ബിനു ചുള്ളിയിൽ, അനുതാജ്, ജോമോൻ ജോസ്, വി.പി. അബ്ദുൽ റഷീദ്, രാഹുൽ വെച്ചിയോട്ട്, നിമിഷ രഘുനാഥ്, മുഹ്സിൻ കാതിയോട്, റോബർട്ട് വെള്ളാംവെള്ളി, മുഹമ്മദ് ബ്ലാത്തൂർ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. സമാപനത്തോടനുബന്ധിച്ച് കണ്ണൂർ കോട്ട പരിസരത്ത് നിന്നും ആരംഭിച്ച റാലിയിൽ പതിനായിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!