പയ്യാവൂർ: വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഇരിക്കൂർ ഉപജില്ലാതല സർഗോത്സവം പരിപാടി നുച്യാട് ഗവ. യു.പി സ്കൂളിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗംകോ ഓർഡിനേറ്റർ കെ.സി ലിസി ആമുഖ പ്രഭാഷണവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എൻ ഗീത പദ്ധതി വിശദീകരണവും നടത്തി. വാർഡ് മെമ്പർ എം. അസീസ്, ഇരിക്കൂർ ബി.പി.സി എം.വി സുനിൽകുമാർ, സ്കൂൾ മുഖ്യാദ്ധ്യാപിക വി.പി. ജെസിമോൾ, സ്റ്റാഫ് സെക്രട്ടറി കെ.എസ്. സൂരജ് കുമാർ, വിദ്യാരംഗം അസിസ്റ്റന്റ് കോ ഓർഡിനേറ്റർ വി.സി. പ്രശാന്തൻ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ എസ്.എം.സി ചെയർപേഴ്സൺ എം.പി. ആബിദ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എൻ. ഗീത സമ്മാനവിതരണം നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

