അബുദാബി: അബുദാബിയിൽ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്ലിയാർ (53), കാസർകോട് മൗവ്വൽ സ്വദേശി മുഹമ്മദ് അഷ്റഫ് (54) എന്നിവരാണ് മരിച്ചത്. ഷാർജയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രക്കിടെ ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ആദ്യം അജ്ഞാതർ എന്ന നിലയിലാണ് പോലീസ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ഇരുവരുടെയും മൃതദേഹങ്ങൾ അബുദാബി മഫ്റഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച മുഹമ്മദ് അഷ്റഫ് വർഷങ്ങളായി യു.എ.ഇയിൽ പ്രവാസിയാണ്. ഹംസ മുസ്ലിയാർ സന്ദർശക വിസയിലാണ് യു.എ.ഇയിൽ എത്തിയത്. ഐ.സി.എഫ് സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഹംസയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്.
കുടുംബാംഗങ്ങൾ:
ഹംസ മുസ്ലിയാർ: ഭാര്യ – ആരിഫ ഇല്ലിയൻ. മക്കൾ – സൗദ, ആഷിഖ്, അനീസ്. മരുമകൻ – ഷാഫി.
മുഹമ്മദ് അഷ്റഫ്: ഭാര്യ – നസീമ. മക്കൾ – മുംതാസ്, മുനീർ, നജീല, അസ്ലമിയ്യ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

