മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി ചേലേരി മുക്കിന്റെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു
സൊസൈറ്റി സെക്രട്ടറി അഖിലേഷ് എം സി സ്വാഗതവും പ്രസിഡണ്ട് വിജേഷ്.ടി അദ്ധ്യക്ഷ സ്ഥാനവും വഹിച്ച ചടങ്ങിൽ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ: ഫിലോമിന ടീച്ചർ വിജയികൾക്കുള്ള മൊമൻ്റോ നൽകി ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് മുൻ എക്സൈസ് ഓഫീസർ എ പി രാജീവൻ നിർവഹിച്ചു ചടങ്ങിൽ ആശംസകൾ അറിയിച്ചുകൊണ്ട് കെഎം ശിവദാസൻ, പി കെ രഘുനാഥ്,കെ.മുരളീധരൻ മാസ്റ്റർ, ടി.പി സുമേഷ്, കൊയിലേരിയൻ ദാമോദരൻ , ജനാർദ്ധനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു, ചടങ്ങിൽ വേലായുധൻ പി നന്ദി പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

