കണ്ണൂർ: പി എസ് സി ക്രമക്കേടിൽ പ്രതിഷേധിച്ച് കളക്ട്രേറ്റ് മുൻവശം വഴി പി എസ് സി ഓഫീസിലേക്ക് മാർച്ച് നടത്തി ഗതാഗത തടസ്സം സൃഷ്‌ടിച്ച 35 യുവമോർച്ച പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. യുവമോർച്ച പ്രവർത്തകരായ പെരിങ്ങോം കുപ്പോളിലെ ടി.വി .സ്വരാജ് (34), വളപട്ടണത്തെ കെ.വി. അർജുൻ (27), ചിറക്കലിലെ ടി.വി. അഭിജിത്ത് (27), ചാലാട്മുള്ളൻ കണ്ടി പാലത്തെ എം. ശ്രുതി (24), ചിറക്കലിലെ എം. ഹേമന്ത് (32), എന്നിവർക്കും കണ്ടാലറിയാവുന്ന 30 പേർക്കുമെതിരെയാണ് പൊതുജനങ്ങൾക്കുംവാഹനങ്ങൾക്ക്മാർഗ്ഗ തടസ്സവും ശല്യവും സൃഷ്‌ടിച്ചതിനുടൗൺ പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

