കണ്ണൂർ ജില്ല പഞ്ചായത്ത് കെട്ടിടത്തിന്റെ ലിഫ്റ്റിൽ മൂർഖനെ കണ്ടെത്തി

Kannadiparamba online news
Screenshot

കണ്ണൂർ:കണ്ണൂർ ജില്ല പഞ്ചായത്ത് കെട്ടിടത്തിന്റെ ലിഫ്റ്റിൽ മൂർഖനെ കണ്ടെത്തി. ഇന്ന് വൈകിട്ടാണ് സംഭവം.

ലിഫ്റ്റിലുണ്ടായിരുന്ന ജീവനക്കാർ തലനാരിഴയ്ക്ക് ഉഗ്രവിഷമുള്ള പാമ്പിൻ്റെ കടിയേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടർന്ന് മൂർഖനെ പിടികൂടാൻ

 മാർക്ക് പ്രവർത്തകൻ രഞ്ജിത്ത് നാരായണൻ എത്തിയെങ്കിലുംഅപ്പോഴേക്കും  രക്ഷപ്പെട്ടു ഇതേ തുടർന്ന് ലിഫ്റ്റ് താൽക്കാലികമായി അടച്ചിട്ടു മൂർഖനായി ഒരു മണിക്കൂർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ജീവനക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!