കണ്ണൂർ: ‘നിർമ്മലം പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിന്റെ ഭാഗമായി നമസ്തേ ഗ്രീൻ വാരിയേഴ്സ് പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ (PPE കിറ്റുകൾ) വിതരണം കണ്ണൂർ കോർപ്പറേഷനിൽ നടന്നു.
കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഗുണഭോക്താക്കൾക്ക് സുരക്ഷാ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിഷ ദീപക്, ശ്രീജ മഠത്തിൽ, ഷമീമ ടീച്ചർ, കോർപ്പറേഷൻ സെക്രട്ടറി ആർ. രാഹേഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ.വി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

