കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ ‘വീട്ടിലേക്കൊരോട്ടോ’ പദ്ധതി: പൊറോളം 18-ാം വാർഡിൽ അഞ്ച് കുടുംബങ്ങൾക്കുള്ള റോഡിന്റെ കുറ്റിയടിക്കൽ കർമ്മം ഇന്ന്

Kannadiparamba online news
Screenshot

കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ജനകീയ കരുതൽ പദ്ധതിയായ ‘വീട്ടിലേക്കൊരോട്ടോ’ പദ്ധതിയുടെ ഭാഗമായി 18-ാം വാർഡിൽ അഞ്ച് കുടുംബങ്ങൾക്കുള്ള പുതിയ റോഡിന്റെ കുറ്റിയടിക്കൽ കർമ്മം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9 മണിക്ക് നടക്കും. പൊറോളം പഴശ്ശി പള്ളിക്ക് സമീപത്താണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്.

തളിപ്പറമ്പ് എം.എൽ.എ. ടി.കെ. ഗോവിന്ദൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിക്കും.

വീടുകളിലേക്ക് ചെറുവാഹനങ്ങൾ എത്തിച്ചേരുന്നതിനുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കുറ്റ്യാട്ടൂർ പഞ്ചായത്ത് ആവിഷ്കരിച്ച ‘വീട്ടിലേക്കൊരോട്ടോ’ പദ്ധതിയിലൂടെ പഞ്ചായത്തിലെ നിരവധി കുടുംബങ്ങളുടെ യാത്രാക്ലേശത്തിനാണ് ശാശ്വത പരിഹാരമാകുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!