കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് ആംബുലൻസ് കൈമാറി

Kannadiparamba online news

കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് എം പി ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് ആംബുലൻസുകളിൽ  ആദ്യത്തേതിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ഡോ വി ശിവദാസൻ എം.പി നിർവഹിച്ചു.

ആശുപത്രി മേഖലയിലുൾപ്പടെ കോർപ്പറേറ്റുകൾ പിടിമുറുക്കുന്ന നേരത്ത് സർക്കാർ മേഖലയിലെ ആശുപത്രികൾ സംരക്ഷിക്കപ്പെടണമെന്നും ആരോഗ്യ മേഖലയെ തീർത്തും വിപണിവ‌ൽക്കരിച്ച് സാധാരണക്കാർക്ക് അപ്രാപ്യമാവും വിധത്തിലേക്കാണ് കോർപ്പറേറ്റുകൾ ഈ രംഗത്തെ മാറ്റുന്നതെന്നും ഡോ വി ശിവദാസൻ എം.പി പറഞ്ഞു.   

ചടങ്ങിൽ കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്ത്‌ പ്രസിഡണ്ട് ടി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കല്യാശേരി എം എൽ എ എം വിജിൻ  മുഖ്യാതിഥിയായി.

മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ സൈറു ഫിലിപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം പി മധു, ദന്തൽ കോളേജ് പ്രിൻസിപ്പാൾ ഡോ പി സജി, മെഡിക്കൽ കോളേജ് ആശുപത്രി മുൻ സൂപ്രണ്ട് ഡോ കെ സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ പ്രവീൺ കുമാർ, ഡോ വിമൽ റോഹൻ, ആർ എം ഒ ഡോ ജ്യോതി ദാമോദർ, എ ആർ എം ഒ ഡോ കെ പി മനോജ്‌ കുമാർ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ കെ ടി മാധവൻ,വിവിധ സംഘടനാ നേതാക്കളായ ഡോ കെ രമേശൻ, ഡോ കെ വി ഷിജിത്ത് ,വി പി രജനീഷ്, യു കെ മനോഹരൻ, റോബിൻ ബേബി, റിതിൻ കൃഷ്ണ, ഹൃഷിക എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!