ജോലി വാഗ്ദാനം നൽകി 4 ലക്ഷം തട്ടിയെടുത്തു.

Kannadiparamba online news
Screenshot

കണ്ണൂർ: കമ്പനിയിൽ മകന് ജോലി ശരിയാക്കി തരാമെന്ന് സ്ത്രീയെ വിശ്വസിപ്പിച്ച് നാലു ലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ച രണ്ടു പേർക്കെതിരെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു. കണ്ണൂർ തയ്യിൽ കുറുംബ ക്ഷേത്രത്തിനു സമീപത്തെ കെ.ആർ. ജയശ്രീ രാധാകൃഷ്ണൻ്റെ (70) പരാതിയിലാണ് കോഴിക്കോട് സ്വദേശികളായ പ്രേമൻ, അനൂപ് എന്നിവർക്കെതിരെ സിറ്റി പോലീസ് കേസെടുത്തത്. പരാതിക്കാരിയുടെ മകന് മകൻ്റെ സുഹൃത്തായ ഒന്നാം പ്രതി രണ്ടാം പ്രതിയുടെ കമ്പനിയിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതികൾ 2026 മെയ് 6 ന് രണ്ട് ലക്ഷവും മകൻ്റെ ഗൂഗിൾ പേനമ്പറിൽ നിന്നും പല തവണകളായി രണ്ട് ലക്ഷം രൂപയും ഉൾപ്പെടെ 4 ലക്ഷം കൈക്കലാക്കി ജോലി നൽകാതെ പരാതിക്കാരിയെയും മകനേയും വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!