കാപ്പ നിയമപ്രകാരം നടപടി, നാല് ക്രിമിനൽ കേസിലെ പ്രതിയായയുവാവിന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്.

Kannadiparamba online news
Screenshot

തലശേരി:പാനൂർ കൈവേലിക്കൽ സ്വദേശി ആദിഷ് രാജ് കെ (21)-നെതിരെ കാപ്പ ചുമത്തി കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഇയാളെ അറിയപ്പെടുന്ന റൗഡിയായി പ്രഖ്യാപിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അടിപിടി തുടങ്ങി നാലോളം കേസുകളിൽ പ്രതിയാണ് ആദിഷ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കൈവേലിക്കൽ വീടാക്രമണം നടത്തി സ്ത്രീകളും കുട്ടികളെയും ഉൾപെടെ പരുക്കേൽപിച്ച കേസിലെ പ്രതിയാണ് ഇയാൾ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!