മയ്യിൽ: ആവേശകരമായ മത്സരങ്ങൾക്ക് വേദിയായ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് സമാപിക്കും. മൊറാഴ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന മേളയുടെ വിവിധ വിഭാഗങ്ങളിൽ ശക്തമായ മത്സരമാണ് കളിവിശേഷങ്ങളിൽ കാണാനാകുന്നത്.
ഹൈസ്കൂൾ വിഭാഗം: മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ നിൽക്കുന്നു.
എച്ച്.എസ്.എസ്. വിഭാഗം: കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ മുന്നിട്ടുനിൽക്കുന്നു.
യു.പി. വിഭാഗം: മയ്യിൽ ഹയർ സെക്കൻഡറിയും ചേലേരി യു.പി. സ്കൂളും ഒപ്പത്തിനൊപ്പമാണ്.
എൽ.പി. വിഭാഗം: ചേലേരി യു.പി. സ്കൂൾ ലീഡ് ചെയ്യുന്നു.
ഇന്ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

