തിരുവനന്തപുരം: ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാറാത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് തിരുവനന്തപുരത്തെ ഓഫീസിൽ വെച്ച് നിവേദനം കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്തിന്റെ നേതൃത്വത്തിലാണ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്.
നാറാത്ത് പഞ്ചായത്ത് പരിധിയിലെ വിവിധ ജലസേചന പദ്ധതികളുടെയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെയും പുരോഗതിയും പുതിയ ആവശ്യങ്ങളും സംഘം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

