തളിപ്പറമ്പ് ഇൻവെസ്റ്റ്‌മെന്റ് & ഇന്നൊവേഷൻ മീറ്റ്: ലോഗോ പ്രകാശനം നിർവഹിച്ചു

Kannadiparamba online news
Screenshot

തളിപ്പറമ്പ്: മാറ്റത്തിന്റെ പുതുവഴികളിലൂടെ തളിപ്പറമ്പിനെ നയിക്കാൻ ലക്ഷ്യമിട്ട് 2027 ജനുവരി 9-ന് സംഘടിപ്പിക്കുന്ന ‘ഇൻവെസ്റ്റ്‌മെന്റ് & ഇന്നൊവേഷൻ മീറ്റിന്റെ’ ലോഗോ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചിംഗും നടന്നു. തളിപ്പറമ്പ് ഹാപ്പിനസ് സ്ക്വയറിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.

ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായി. മുഖ്യമന്ത്രിയും മന്ത്രിമാരും വ്യവസായ പ്രമുഖരും അണിനിരക്കുന്ന ഈ ബൃഹദ് സംഗമത്തിന്റെ ലക്ഷ്യങ്ങളെയും പദ്ധതിയുടെ പ്രാധാന്യത്തെയും കുറിച്ച് ജില്ലാ കളക്ടർ വിഷ്ണുരാജ് പി. (ഐ.എ.എസ്.) ചടങ്ങിൽ വിശദീകരിച്ചു.

മുഖ്യതിഥികളും സാന്നിധ്യവും:

തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ പി.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വടക്കേടം, മാർക്കറ്റ്ഫെഡ് ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, അബ്ദുൽ കരീം, ചെലേരി വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മേഖല പ്രസിഡന്റ് കെ.എസ്. റിയാസ്, ചേമ്പർ പ്രസിഡന്റ് അബ്ദുൽ ഖാദർ സി. തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തളിപ്പറമ്പ് വ്യവസായ ഓഫീസർ ലെനീഷ് സ്വാഗതവും ആർ.ഡി.ഒ. ഓഫീസ് സീനിയർ സൂപ്രണ്ട് ശിവപ്രസാദ് എസ്. നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!