പുതിയതെരു-കാട്ടാമ്പള്ളി റോഡിലെ വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം

Kannadiparamba online news

കണ്ണൂർ: പുതിയതെരു – കാട്ടാമ്പള്ളി റോഡിലുള്ള വ്യാപാരികളുടെ പ്രയാസങ്ങൾക്ക് ഉടനടി പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

പുതിയതെരു കുന്നിനുംതാഴെ കാട്ടാമ്പള്ളി റൂട്ടിൽ സീബ്രാലൈനിന് നേരെ ഓട്ടോ പാർക്ക് ചെയ്യുന്നത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ദുരിതമായിരിക്കുകയാണ്. റോഡ് മുറിച്ച് കടക്കുന്നവർക്ക് ഓട്ടോകൾ തടസ്സമാകുന്നത് കാരണം നേരെ നടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും, ഇത് നഗ്നമായ നിയമലംഘനമാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു. കടകൾക്ക് മുന്നിൽ തന്നെ ഓട്ടോ പാർക്ക് ചെയ്യുന്നത് ഇവിടുത്തെ സുഗമമായ വ്യാപാരത്തേയും ഗുരുതരമായി ബാധിക്കുന്നുണ്ട്.

ഈ വിഷയത്തിൽ ഒട്ടേറെ തവണ ബന്ധപ്പെട്ട അധികാരികളോട് പരാതിപ്പെട്ടിട്ടും ഇതുവരേയും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. സീബ്രാലൈനിന് നേരെ ഓട്ടോ പാർക്ക് ചെയ്യുന്നതിനെതിരെയുo വ്യാപാരത്തെ ബാധിക്കുന്നതിനെതിരെയുo പി.ഡബ്ല്യു.ഡി. ഓഫീസ്, ചിറക്കൽ പഞ്ചായത്ത്, പോലീസ് സ്റ്റേഷൻ, ആർ.ടി.ഒ. തുടങ്ങിയ അധികാരികൾക്ക് പരാതിയും നിവേദനവും നൽകിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!