മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാല കായികമേള നവംബർ 14, 15 തീയതികളിൽ മാങ്ങാട്ടുപറമ്പിലെ സർവകലാശാല സിന്തറ്റിക്ക് ട്രാക്കിൽ നടക്കും. സർവകലാശാല പരിധിയിലെ കോളേജുകളിൽ നിന്നായി 600-ലേറെ കായിക താരങ്ങളാണ് രണ്ടു ദിവസത്തെ മീറ്റിൽ മാറ്റുരയ്ക്കുന്നത്. മൊറാഴ സഹകരണ ആർട്‌സ് ആൻഡ് സയൻസ് കോളേജാണ് ഇത്തവണത്തെ മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
നാളെ (ശനിയാഴ്ച) രാവിലെ 9:30-ന് ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി. സതീദേവി മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കായികമേളയുടെ ഭാഗമായുള്ള ക്രോസ് കൺട്രി മത്സരങ്ങൾ ശനിയാഴ്ച രാവിലെ 7 മണിക്ക് മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല കാമ്പസിന് സമീപത്ത് നിന്ന് ആരംഭിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

