ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

Kannadiparamba online news

ചേലേരി : ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ  വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനവും SSLC,+2, LSS-USS എന്നീ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും നടന്നു . വായനശാല പ്രസിഡണ്ട് ശ്രീ.എൻ.വി. പ്രേമാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീമതി. വി.എം.വിമല ടീച്ചർ വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. 

SSLC, +2, LSS-USS എന്നീ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ പ്രശസ്ത പ്രഭാഷകനും മുൻ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും വോയ്സ് ഓഫ് വേൾഡ് മലയാളീസ് കൗൺസിലിന്റെ പ്രഥമ ഗുരു ശ്രേഷ്ഠ അവാർഡ് ജേതാവുമായ ശ്രീ. രാധാകൃഷ്ണൻ മാണിക്കോത്ത് മൊമെന്റോ നൽകി ആദരിച്ചു സംസാരിച്ചു. വായനശാല വനിതാവേദി പ്രസിഡണ്ട് ശ്രീമതി. നിഷാദേവി, വായനശാല മുൻ പ്രസിഡണ്ട് ശ്രീ.എം.അനന്തൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ വായനശാല സെക്രട്ടറി ശ്രീ.കെ.യം.രാജശേഖരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീ.ബേബി രഞ്ജിത് നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!