ലോറിയില്‍ കെട്ടി വലിച്ച ടാര്‍ മിക്‌സിങ്ങ് യന്ത്രം കയര്‍ പൊട്ടി സ്‌കൂളിലേക്ക് മറിഞ്ഞു. 

Kannadiparamba online news


മയ്യില്‍:   ലോറിയില്‍ കെട്ടി വലിച്ച് കോണ്ടു പോകുന്നതിനിടെ കയര്‍ പൊട്ടി കൂറ്റന്‍ ടാര്‍ മിക്‌സിങ്ങ് യന്ത്രം സ്‌കൂളിനു മുകളിലേക്ക് മറിഞ്ഞു.  കൊളച്ചേരിയിലെ ചേലേരി എ.യു.പി. സ്‌കൂളിനു മുകളില്‍ വ്യാഴാഴ്ച രാവിലെ 10.30- നാണ് സംഭവം. അപകടം പറ്റിയ കെട്ടിടത്തില്‍ ക്ലാസ്സുകള്‍ നടക്കാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായതായി അധ്യാപകര്‍ പറഞ്ഞു. വന്‍ ശബ്ദത്തോടെയാണ്  ടാറിങ്ങ് യന്ത്രം സ്‌കൂള്‍ മുറ്റത്തേക്ക് വീണത്.
മിനിലോറിയുമായി  ബന്ധിച്ച കയര്‍ പൊട്ടി യന്ത്രം പിറകോട്ടേക്ക് ഓടുകയായിരുന്നു. ഇവിടെയുള്ള കെ.എം.രാജശേഖരന്റെ തുന്നല്‍ക്കടക്കു മുന്‍വശത്തായുള്ള റോഡിലെ വരമ്പില്‍ യന്ത്രം കയറുന്നതിനിടെ കയര്‍ പൊട്ടുകയായിരുന്നു. തുടര്‍ന്ന് പത്ത് മീറ്ററോളം പിറകോട്ടു വരുന്നതിനിടെ മുന്‍വശത്തെ ടയറുകളും ഊരിത്തെറിച്ചാണ് സ്‌കൂളിന്റെ മുകളില്‍ പതിച്ചത്. കെട്ടിത്തിന്റെ കഴുക്കോലുകളും ഓടും തകര്‍ന്നു. ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചു. 

യന്ത്രങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിക്കണം. 

റോഡിലൂടെ കൂറ്റന്‍ യന്ത്രങ്ങള്‍ കൊണ്ടു പോകുമ്പോള്‍ പാലിക്കേണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമായി  ഡ്രൈവര്‍മാരും ഉടമകളും പാലിക്കണം.  പ്രീ കെ.ഇ.ആര്‍. കെട്ടിടമായതിനാല്‍ വിദ്യാര്‍ഥികള്‍ മറ്റൊരു കെട്ടിടത്തിലായത് വന്‍ ദുരന്തം ഒഴിവായി. എങ്കിലും ഇവിടെയുള്ള വരമ്പില്‍ സമീപ കതാലത്തായി നിരവധി അപകടങ്ങള്‍ നടക്കുന്നുണ്ട്.  ബന്ധപ്പെട്ടവര്‍ പരിശോധിക്കണം.
എ.അജിത.
 പ്രഥമാധ്യാപിക, ചേലേരി എ.യു.പി.സ്‌കൂള്‍. 

 റോഡിലെ അശാസ്ത്രീയത പരിശോധിക്കണം, വേലി സ്ഥാപിക്കണം.

വിദ്യാലയ മുറ്റത്തേക്ക് റോഡില്‍ നിന്ന് കൂറ്റന്‍ ടാറിങ്ങ് യന്ത്രം പതിച്ചപ്പോള്‍ ഭാഗ്യം കൊണ്ടാണ് ദുരന്തം ഒഴിവായത്.  സംഭവം നടക്കുന്നതിന് അല്പം മുമ്പു വരെ വിദ്യാര്‍ഥികള്‍ കളിച്ച സ്ഥലമായിരുന്നു. റോഡരികില്‍ ഇരുമ്പു വേലി സ്ഥാപിക്കാനും റോഡിലെ അശാസ്ത്രീയത് പരിശോധിക്കാനും നടപടി ഉണ്ടാകണം. 
പി. വേണുഗോപാലന്‍,
പൊതുപ്രവര്‍ത്തകന്‍, ചേലേരി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!