പ്രവേശനോത്സവവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നടത്തി

Kannadiparamba online news

കൊളച്ചേരി എ യുപി സ്കൂൾ 2025- 26 വർഷത്തെപ്രവേശനോത്സവവും പുതിയ ബ്ലോക്കിന്റെ കെട്ടിട ഉദ്ഘാടനവും കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി എം സജ്മ നിർവഹിച്ചു. പരിപാടിയിൽ ഹെഡ്മിസ്ട്രസ് എം താരാമണി ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി സമീറ അധ്യക്ഷൻ വഹിച്ചു. SRG കൺവീനർ സുജാത ടീച്ചർ അധ്യാപകൻ എം അബ്ദുള്ള മാസ്റ്റർ പി ടി എ പ്രസിഡൻ്റ് രേഷ്മ പിആശംസപ്രസംഗം നടത്തി .മുൻ അധ്യാപകൻ വിജയൻ മാസ്റ്റർ സ്കൂളിലേക്ക് മലയാള മനോരമ പത്രംനൽകി . ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സജ്മ നിർവഹിച്ചു.സ്റ്റാഫ് സെക്രട്ടറി എം നിഷ ടീച്ചർ നന്ദിപറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!