കുറ്റിയാട്ടൂര്‍: നിരവധി യാത്രക്കാരും വിദ്യാര്‍ഥികളും ഉപയോഗിക്കുന്ന റോഡിന്റെ നൂറു മീറ്റര്‍ അറ്റകുറ്റപണിക്കും കോണ്‍ക്രീറ്റ് ചെയ്യുന്നതിനുമായി ഒരു മാസക്കാലം അടച്ചിട്ടതില്‍ പ്രതിഷേധം. കാര്യാംപറമ്പ് -പൊറോളം- ചട്ടുകപ്പാറ റോഡില്‍ കോറളാടിനു സമീപത്തായാണ് രണ്ടിടങ്ങളിലായി കോണ്‍ക്രീറ്റ് ചെയ്യുന്നത്. പൊറോളം പൊതുശ്മശാനത്തിനു സമീപത്തായുള്ള തകര്‍ന്ന റോഡിന്റെ പകുതി ഭാഗം പ്രവൃത്തി പൂര്‍ത്തിയാക്കാതെ കോറളാട് ഭാഗത്തെ പ്രവൃത്തിക്കായി നീങ്ങിയതാണ് ദീര്‍ഘകാലം അടച്ചിടേണ്ടി വന്നതെന്നാണ്് നാട്ടുകാര്‍ പറയുന്നത്. ഈ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ബസ് ഓട്ടം നിര്‍ത്തിവെച്ചതോടെ ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൃഷി ഭവന്, പ്രകാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ പോകേണ്ടവരാണ് പ്രയാസത്തിലായത്. ചട്ടുകപ്പാറ ഭാഗങ്ങളില്‍ നിന്ന് പൊതുശ്മശാനത്തിലെത്തേണ്ടവര്ക്കും പ്രയാസമുണ്ട്. റോഡിന്റെ ഒരരികില്‍ പ്രവൃത്തി പൂര്‍ത്തിയാക്കി വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുവദിക്കാത്തതാണ് പ്രശ്നമായത്.
ഒരുമാസത്തിനകം റോഡ് തുറന്നു കൊടുക്കും.
റോഡ് പ്രവൃത്തി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ യോഗത്തില്‍ എടുത്ത തീരുമാനമാണ്. കോറളാട് ഭാഗത്തെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ വാഹനങ്ങള്‍ക്ക് നിരന്തോട് വഴി വിവിധ ഭാഗങ്ങളിലേക്ക് പോകാവുന്നതാണ്. പൊറോളത്തെ പ്രവൃത്തിയില്‍ ഓവുചാലും പണിയുന്നുണ്ട്. ഒരുമാസത്തിനകം റോഡ് തുറന്നു കൊടുക്കാനാകും.
കെ. പ്രകാശന്,
സെക്രട്ടറി, കുറ്റിയാട്ടൂര്‍ പഞ്ചായത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

