കണ്ണൂർ: ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽഅരകിലോവോളം കഞ്ചാവുമായി യുവാവ് പിടിയിൽ. പൊടിക്കുണ്ടിനു സമീപത്തെ ടി എം ജിഷ്ണുവിനെ (21) യാണ്
കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അക്ഷയും സംഘവും പിടികൂടിയത്.
ഓപ്പറേഷൻ തണ്ടർസ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പള്ളിക്കുന്ന്, പൊടിക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പൊടിക്കുണ്ട് വെച്ചാണ് 450 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിലായത്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഷനിൽ കുമാർ. സി. പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ്. ടി,പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ സജിത്ത്. എം, സുജിത്. ഇ, സിവിൽ എക്സ്സൈസ് ഓഫീസർ നിഖിൽ. പി, വനിത സിവിൽ എക്സ്സൈസ് ഓഫീസർ ദുലാരി രാജ് എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

