മേൽപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിക്കെതിരെ മേൽപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ (26) ആണ് കേസിലെ പ്രതി.
മാസങ്ങൾക്ക് മുമ്പ് സുഹൃത്തിന്റെ വീട്ടിൽ എത്തിയപ്പോൾ അവിടെ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് പെൺകുട്ടി വിവരം പുറത്തുപറയാതിരിക്കുകയായിരുന്നു. എന്നാൽ, അടുത്തിടെ സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
നേരത്തെ, കഴിഞ്ഞ വർഷം തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിലും ഇതേ യുവതി പ്രതിയാണ്. ആ കേസിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷമാണ് മേൽപ്പറമ്പിൽ വെച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

