ശ്രീകണ്ഠാപുരം: മത്സ്യവിൽപനക്കാരനായ വയോധികനെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ചെങ്ങളായിൽ മത്സ്യവിൽപന നടത്തുന്ന പി. ഇ. മുഹമ്മദാലി (63) യെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 4.40 മണിയോടെ കൊയ്യം മണക്കാട്ടെരണ്ടാം ഭാര്യയുടെ വീട്ടുമുറ്റത്താണ് ഇയാളെ ഗുരുതരമായി തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

