മയ്യിൽ:ജവഹർ ബാലമഞ്ച് കൊളച്ചേരി ബ്ലോക്ക്ഭാരവാഹികൾ ചുമതലയേറ്റു.മയ്യിൽ ഗാന്ധിഭവനിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹൻ ഉൽഘാടനം ചെയ്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. ജവഹർ ബാല മഞ്ച് ജില്ലാ കോ ഓർഡിനേറ്റർ സി.വി. സുമിത്ത്, ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സി. അംഗം കെ.എം.ശിവദാസൻ,ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ബാല മഞ്ച് കൊളച്ചേരി ബ്ലോക്ക് ചെയർമാൻ രാജേഷ് ചൂളിയാട് , എൻ.കെ. മുസ്തഫ, എം.പി. രാധാകൃഷ്ണൻ, അമൽ കുറ്റ്യാട്ടൂർ, കെ.പി. താജുദ്ദീൻ, മനീഷ് നാറാത്ത്, സുനിത അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.സി.ശശിധരൻ (പ്രസി) എസ്.പി. മധുസൂദനൻ (സെക്ര) കെ.പ്രഭാകരൻ (ഖജാ.)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

