ഇടൂഴി നവരാത്രി സാംസ്കാരിക ഉത്സവത്തിന് തിരിതെളിഞ്ഞു.

Kannadiparamba online news
ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന നവരാത്രി സാംസ്കാരിക ഉത്സവം എഴുത്തുകാരായ രമേശൻ ബ്ലാത്തൂർ, ഡോ. ശ്യാം കൃഷ്ണൻ രാധാകൃഷ്ണൻ പട്ടാന്നൂർ എന്നിവർ ചേർന്ന് തിരി തെളിക്കുന്നു

മയ്യിൽ: ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന നവരാത്രി സാംസ്കാരിക ഉത്സവം എഴുത്തുകാരായ രമേശൻ ബ്ലാത്തൂർ, ഡോ. ശ്യാം കൃഷ്ണൻ, രാധാകൃഷ്ണൻ പട്ടാന്നൂർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സാഹിത്യ സഭയിൽ സി.പി. ചന്ദ്രൻ മോഡറേറ്റർ ആയി .. മാനേജിംഗ് ട്രസ്റ്റീ ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി അധ്യക്ഷൻ ആയിരുന്നു. എഴുത്തും വായനയും കാലവും എന്ന വിഷയത്തിൽ നടത്തിയ സാഹിത്യ സഭയിൽ കാലത്തെ അതിജീവിക്കുന്ന എഴുത്തും വായനയും ആണ് മലയാള സാഹിത്യ മേഖലയുടെതെന്ന് നോവലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരം നേടിയ ഡോ. ശ്യാം കൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ഭരതനാട്യം ശാസ്ത്രീയ നൃത്തം, ക്ലാസിക്കൽ ഡാൻസ്ട്ടം ഫോക്ക് ഡാൻസ് സിനിമാറ്റിക് ഡാൻസ് ഗുജറാത്തി ഡാൻസ്, ചെക്യാട്ട് നാട്ടുകല അവതരിപ്പിച്ച നൃത്ത സന്ധ്യ എന്നിവ അരങ്ങേറി. രണ്ടാം ദിവസമായ നാളെ നടക്കുന്ന സാംസ്കാരിക സദസ്സ് മലയാളത്തിന്റെ എഴുത്തുകാരൻ കെ .വി . മോഹന്‍ കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!