കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2024 ഒക്ടോബർ 3 വ്യാഴാഴ്ച മുതൽ 13 ഞായറാഴ്ച വരെ (1200 കന്നി 17 മുതൽ 27 വരെ) നടക്കും.
ഒക്ടോബർ 3 വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക്
ക്ഷേത്ര മാതൃ സമിതിയുടെ വക ലളിതാസഹസ്രനാമാർച്ചന, ദേവീ മാഹാത്മ്യ പാരായണവും
തുടർന്ന് 6.45 ന്
ക്ഷേത്രത്തിൽ ദീപാരാധനയും നവരാത്രി പൂജയും നടക്കും.
ഒക്ടോബർ 11 വെള്ളിയാഴ്ച
ദുർഗാഷ്ടമി ദിവസം
7 മണിക്ക്
ആധ്യാത്മിക പ്രഭാഷണ സദസ്സ് നടക്കും. ശ്രീ. സിദ്ധാർത്ഥ് കുറ്റ്യാട്ടൂർ ‘ക്ഷേത്രാരാധനയും ഭക്തിയും ‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ അരങ്ങേറും.
ഒക്ടോബർ 12 ശനിയാഴ്ച
മഹാനവമി ദിവസം
വൈകിട്ട് 6.30 ന് ക്ഷേത്ര കമ്മിറ്റി വക നിറമാലയും
തുടർന്ന് ആയുധ പൂജ, വാഹനപൂജ, ഗ്രന്ഥ പൂജ എന്നിവ നടക്കും.
ഒക്ടോബർ 13 ഞായറാഴ്ച വിജയദശമി ദിവസം രാവിലെ മുതൽ
വാഹന പൂജ, ആയുധപൂജ, ഗ്രന്ഥ പൂജ
തുടർന്ന്
പൂജയെടുപ്പ്,എഴുത്തിനിരുത്തൽ എന്നിവ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

