മദ്റസ പ്രവേശനോത്സവം നടത്തി

Kannadiparamba online news

.

ചേലേരി :കേരള മദ്റസ എജുക്കേഷൻ ബോർഡ്‌ കണ്ണൂർ മേഖല പ്രവേശനോത്സവം
ചേലേരിമുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയ യിൽ നടന്നു.
പുതുതായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. അമാനി, ഐൻ സഹ്റ എന്നിവർ ഖുർആൻ പാരായണം നടത്തി. കേരള മദ്രസ എജുക്കേഷൻ ബോർഡ് ( കെ എം ഇ ബി ) കണ്ണൂർ മേഖല രക്ഷാധികാരി ടി കെ മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. കെ എം ഇ ബി മേഖലാ പ്രസിഡണ്ട് ഇദ് രീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മദ്രസ സെക്രട്ടറി എം.മുഹമ്മദലി , പിടിഎ പ്രസിഡണ്ട് അഹ്‌മദ്‌ നുഷൂർ എന്നിവർ ആശംസകൾ നേർന്നു. ജമാഅത്തെ ഇസ്ലാമി ചേലേരി ഹൽഖ നാസിം ടിപി മുഹമ്മദ്, മദ് റസ പ്രസിഡണ്ട് എം വി പി മൊയ്തീൻ ഹാജി, അലിഫ് സെന്റർ ചെയർമാൻ ജബ്ബാർ മാസ്റ്റർ,മാനേജ്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുള്ള അക്ഷര എന്നിവർ സംസാരിച്ചു..

കെ എം ഇ ബി കണ്ണൂർ മേഖല വൈസ് പ്രസിഡണ്ട് യു വി സുബൈദ ടീച്ചർ സമാപന പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സുഹൈർ മുഹമ്മദ് സ്വാഗതവും, വൈസ് പ്രിൻസിപ്പൽ സഫൂറ ടീച്ചർ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!