കനത്ത കാറ്റിലും മഴയിലും കൊളച്ചേരി, മയ്യിൽ കെ എസ് ഇ ബി സെഷൻ പരിധിയിൽ വൻ നാശനഷ്ടം.

Kannadiparamba online news

കൊളച്ചേരി : കനത്ത കാറ്റിലും മഴയിലും കൊളച്ചേരി, മയ്യിൽ കെ എസ് ഇ ബി സെഷൻ പരിധിയിൽ വൻ നാശനഷ്ടം.

കൊളച്ചേരിയിലും മയ്യിലുമായി അറുപതോളം പോസ്റ്റുകൾ തകർന്ന് വീണു. വൈദ്യുതി ലൈനിലേക്ക് മരങ്ങൾ പൊട്ടിവീഴുന്നത് വ്യാപകമായതോടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം പുനസ്ഥാപിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ തന്നെ പരമാവധിയിടങ്ങളിൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് KSEB ജീവനക്കാർ.

കൊളച്ചേരി പാടിയിലിൽ റോഡിന് കുറുകെ മരം കടപുഴകി വീണു. നാട്ടുകാരെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കരിങ്കൽക്കുഴി തിലക് പാർക്കിലെ മരം വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി തൂൺ തകർന്നു. ശക്തമായ മഴയിൽ പഞ്ചായത്ത് കരിങ്കൽക്കുഴി ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

അതേസമയം നാറാത്ത്, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, മലപ്പട്ടം ഭാഗങ്ങളിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു മാതോടം ചവിട്ടടിപ്പാറയിലെ കെ.പി സൈനബയുടെ വീടിൻ്റെ അടുക്കള ഭാഗം തകർന്നു. മാതോടം ചവിട്ടടിപ്പാറയിലെ ഇ.വി മുഹമ്മദ് കുട്ടിയുടെ വീടിൻ്റെ മതിലിടിഞ്ഞ് സമീപത്തെ തങ്കമണിയുടെ അടുക്കളഭാഗം പൂർണമായും തകർന്നു. വാരം റോഡിൽ പി.വി ലതികയുടെ വീടിൻ്റെ മുന്നിലെ തെങ്ങ് വീണ് ട്രാൻസ്ഫോർമറിന് കേടുപാടുകൾ പറ്റി. പോസ്റ്റിന്റെ മുകളിൽ മരം പൊട്ടി വീണ് മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും നിലച്ചു. വാരം റോഡിൽ പി.വി ജാനകിയുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണു. കമ്പിൽ മൈതാനിപ്പള്ളി റോഡിന്റെ അരിക് ഇടിഞ്ഞു. പള്ളിപ്പറമ്പിലെ എൻ.കെ മൈമൂനത്തിൻ്റെ വീടിന്റെ മതിലിടിഞ്ഞു.

മയ്യിൽ കോറളായിലെ സീനത്തിന്റെ വീടിന് മുകളിൽ സ്ഥാപിച്ച ഷീറ്റ് ഇളകിവീണു. അരിമ്പ്ര ഒറപ്പടിയിൽ കെ.സന്തോഷിന്റേയും കെ.സി ഗണേശൻ്റെയും സ്‌കൂട്ടറുകൾക്ക് മുകളിൽ മരംകടപുഴകി വീണു. പാവന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു.

കുറ്റ്യാട്ടൂർ നാലാം വാർഡിലെ ഇ.പി

സുബൈദയുടെ വീടിനാണ് ഇന്നലെയുണ്ടായ കാറ്റിലും മഴയിലും നാശനഷ്‌ടം സംഭവിച്ചത്. വീടിന്റെ കഴുക്കോലുകളും ഓടും തകർന്ന് വീണു. പാവന്നൂർ കാനത്തും മൂലയിലെ നന്ദിനിയുടെ വീടിന് മുകളിൽ ജാതിമരം കടപുഴകി വീണു.

മലപ്പട്ടം അടൂരിൽ കല്ലോത്ത് യാക്കൂബിന്റെ വീടിന്റെ ചുറ്റുമതിലും ഇടിഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!