
കൊളച്ചേരി: ആദ്യാത്മീക രംഗത്തെ സ്തുത്യർഹ സേവനത്തിന് ചന്ദ്രികാ വാരസ്യാറെയും ബി.എസ്.സി. സുവോളജിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ആതിര.പി.യേയും ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു .ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കേണൽ സാവിത്രിയമ്മ കേശവൻ ചന്ദ്രികാ വാരസ്യാറെ ഷാൾ അണിയിച്ച് ആദരിച്ചു. സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ ചന്ദ്രികാ വാരസ്യാർക്കും വാർഡ് മെംബർ ഗീത വി.വി.ആതിര പി. യ്ക്കുo സ്നേഹോപഹാരം നല്കി. ചന്ദ്രഭാനു കെ.പി ആശംസയർപ്പിച്ച് സംസാരിച്ചു. മഹിളാ മോർച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് രജിത പി. സ്വാഗതവും പ്രതിപൻ ടി. നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

